അഞ്ചൽ: റവന്യു ജില്ലാ കലോത്സവത്തിൽ സേവന സന്നദ്ധരായി ആരോഗ്യ വിഭാഗം. അഞ്ചൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റേയും മെഡിക്കൽ ഓഫീസർ ഡോ. എൽ. ടി ലക്ഷ്മിയുടെയും നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
മത്സരങ്ങൾക്കിടയിൽ ചതവും മുറിവും പറ്റിയവർക്കും പനി, ചുമ എന്നിവയടക്കമുള്ള കുട്ടികൾക്കും സൗജന്യമായി ചികിത്സയും മരുന്നുകളും ലഭ്യമാക്കി. ശ്രദ്ധേയമായ സേവനമാണ് ആരോഗ്യ വിഭാഗം കാഴ്ചവച്ചത്.
സ്കൂളുകള്‍ക്ക് അവധി: വേദികളിലേക്ക്
വിദ്യാര്‍ഥികള്‍ ഒഴുകിയെത്തി
അഞ്ചല്‍ : ജില്ലാ സ്കൂള്‍ കലോത്സവം നടക്കുന്നതിനാല്‍ ഇന്നലെ ജില്ലയിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ഓഫീസര്‍ അവധി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ വെള്ളിയാഴ്ച കലോത്സവ വേദിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വിദ്യാര്‍ഥികളുടെ തിരക്ക് ഏറിയതോടെ പോലീസിനും നന്നേ പണിപ്പെടേണ്ടി വന്നു.
എസ്പിസി കുട്ടികളും കുട്ടികളെ നിയന്ത്രിക്കുന്നതില്‍ ശരിക്കും വിയര്‍ത്തു. മുതിര്‍ന്ന കുട്ടികള്‍ പറയുന്നത് കേള്‍ക്കാതെ വന്നതോടെ കുട്ടിപോലീസ് ശരിക്കുള്ള പോലീസിന്റെ സഹായം തേടി.