വെഞ്ഞാറമൂട് : നെല്ലനാട് പഞ്ചായത്തിന്റെ ആരോഗ്യമേള ഇന്ന് രാവിലെ വെഞ്ഞാറമൂട് ഗവ.യുപിഎസിൽ തുടക്കമാകും. രാവിലെ 9.30ന് റാലിയോട് കൂടിമേള ആരംഭിക്കും .10ന് നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.ജീവിത ശൈലി രോഗ നിയന്ത്രണ ക്ലിനിക്,ആയുർ വേദ ഹോമിയോ ക്ലിനിക്,വിവിധ ആരോഗ്യ പദ്ധതികൾ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ,എൻഎസ്എസ് വിദ്യാർഥികൾ, കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി, ആശ പ്രവർത്തകർ എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി നടത്തും.
നിർമാണ ഉദ്ഘാടനം നടത്തി
വിതുര : ആനപ്പാറ ഗവ. ഹൈസ്കൂളിൽ നിർമിക്കുന്ന ഗ്രൗണ്ടിന്റെ നിർമാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് നിർവഹിച്ചു. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു.വിതുര പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കളിസ്ഥലം നിർമിക്കുന്നത്.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീതു രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ആർ.വത്സല,സിന്ധു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജീജ, ഹെഡ്മിസ്ഡ്രസ് ബീനറാണി, രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.