കാട്ടാക്കട : ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമായി ചരിത്രത്തെ മാറ്റാനുള്ള ഗൂഢശ്രമം രാജ്യത്തു നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചരിത്രസ്മാരകങ്ങളുടെ പേര് വരെ ഇതിനായി മാറ്റുന്ന നിലയാണ്. അത്തരം ഘട്ടത്തിൽ അയ്യങ്കാളിയെ ഓർക്കേണ്ടതുണ്ട്. ഊരൂട്ടമ്പലം യുപി സ്കൂളിന്റെ പേര് അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂൾ എന്നാക്കി മാറ്റുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ബോർഡുകൾ പോലും പരീക്ഷകൾ വേണ്ടെന്ന് വച്ചപ്പോൾ കോവിഡ് കാലത്ത് കേരളം കൃത്യമായി പരീക്ഷ നടത്തിയെന്നും അതിന് വലിയ ജനകീയ ഇടപെടൽ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്കുമാർ, ഐ.ബി സതീഷ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
പഴയകുന്നുമ്മേൽ
പഞ്ചായത്ത് ആരോഗ്യമേള
കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെയും അടയമൺ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷീബ അധ്യക്ഷതവഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ. അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ദീപ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ഷീല , പഞ്ചായത്തംഗങ്ങളായ എസ്.അനിൽകുമാർ, കെ.സുമ, ബി.ഗിരിജകുമാരി, പി.ഹരീഷ്, ഷീജാ സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.