പാറശാല: നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ ഹൃദയംഎന്റെ ഗ്രാമം പദ്ധതിയില്‍ കീഴില്‍ കൊല്ലയില്‍ പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണയ മെഗാ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി.ധനുവച്ചപുരം എന്‍കെഎം ഹയര്‍സെക്കൻഡറി സ്കൂളില്‍ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രന്‍ എംഎൽഎ നിര്‍വഹിച്ചു. കൊല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ്. നവനീത് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. പി. ശ്രീജിത്ത് ക്യാമ്പിനു നേതൃത്വം നല്കി.
പാൽവില വർധന: കട്ടൻകാപ്പി
സമരവുമായി യൂത്ത് കോൺഗ്രസ്
വെമ്പായം : മിൽമ പാൽ വില വർധിപ്പിച്ചതിനെതിരെ യൂത്ത്കോൺഗ്രസ് വെമ്പായം മണ്ഡലം കമ്മിറ്റി കട്ടൻ കാപ്പി പ്രതിഷേധം സംഘടിപ്പിച്ചു. കന്യാകുളങ്ങര ജംഗ്ഷൽ മണ്ഡലം പ്രസിഡന്റ് അമീർ തീപ്പുകലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി ഫൈസൽ നന്നാട്ടുകാവ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. കെ. അഭിജിത് മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് നേതാക്കളായ അമീർ തീപ്പുകൽ, മുഹമ്മദ് റിഫായി,താഴേക്കര രാഹുൽ, അനന്തനുണ്ണി വേറ്റിനാട്, ആഷിക് , വിഷ്ണു , ആഷിക് ബാദുഷ എന്നിവർ നേതൃത്വം നൽകി.