നെയ്യാറ്റിൻകര : ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്.അരംഗമുകള്‍ സ്വദേശി ബിനുവിന്റെയും ഷീബയുടെയും മകള്‍ മന്യ (18) നാണ് ഇന്നലെ രാവിലെ അപകടം സംഭവിച്ചത്. പാറശാല ഗവ. വനിതാ ഐടിഐ യിലെ കമ്പ്യൂട്ടർ വിദ്യാർഥിനിയാണ് മന്യ.
മൂന്നുകല്ലിന്മൂടില് നിന്നും കോളജിലേയ്ക്ക് പോകാനായാണ് മന്യ ബസില്‍ കയറിയത്. തിരക്കേറിയ ബസില്‍ കയറി വാതില്‍ അടച്ച് ഫുട്ബോര്ഡില് നില്ക്കുന്നതിനിടയില് തൊട്ടടുത്ത ടി ബി ജംഗ്ഷനിലേയ്ക്ക് എത്തുന്നതിനിടയിലായിരുന്നു അപകടം. വാതില്‍ തുറന്ന് മന്യ റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.
പിന്നാലെയെത്തിയ മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് വിദ്യാർഥിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ മുഖത്തും ശരീരമാകെയും പരിക്കുണ്ട്. ബസില്‍ നിന്നും വിദ്യാര്‍ഥിനി റോഡിലേയ്ക്ക് തെറിച്ചു വീണിട്ടും വാഹനം നിറുത്തിയില്ലെന്നും അപകട സ്ഥലത്തു നിന്നും അല്‍പ്പം മുന്നോട്ടു മാറിയാണ് ബസ് നിര്‍ത്തിയതെന്നും യാത്രക്കാർ പറയുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.