കാഞ്ഞിരപ്പള്ളി: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന യൂത്ത് പാർലമെന്റ് മത്സരം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പാർലമെന്ററി ജനാധിപത്യപ്രക്രിയ കുട്ടികൾക്കു പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണു മത്സരം സംഘടിപ്പിച്ചത്.
പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടി ആരംഭിച്ച പാർലമെന്റിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചനപ്രമേയം, ചോദ്യോത്തരവേള, ശ്രദ്ധക്ഷണിക്കൽ, അടിയന്തര പ്രമേയം, കമ്മിറ്റികളുടെ റിപ്പോർട്ട് സമർപ്പിക്കൽ, നിയമനിർമാണം തുടങ്ങിയവ നടത്തപ്പെട്ടു. ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ സോനാ ബെന്നി കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരേ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിപക്ഷം ആശങ്ക രേഖപ്പെടുത്തി. സമകാലീന പ്രശ്നങ്ങൾ ചോദ്യോത്തര വേളയിൽ നിറഞ്ഞുനിന്നു. വിലക്കയറ്റത്തെക്കുറിച്ചു സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് എയ്ഞ്ചൽ മേരി ജോഷ്വാ നൽകിയ നോട്ടീസിന് അനുമതി നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പാർലമെന്റിന്റെ നേർക്കാഴ്ച ഒരുക്കിയ ഈ മത്സരത്തിൽ 50 കുട്ടികൾ പങ്കാളികളായി.
മാനേജർ സിസ്റ്റർ സലോമി സിഎംസി, ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, പിടിഎ പ്രസിഡന്റ് ബി. പ്രമോദ്, യൂത്ത് പാർലമെന്റ് കോ-ഓർഡിനേറ്റർ ജാക്വിലിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.