പൊതുകം: വഞ്ചിമല പോസ്റ്റ്ഓഫീസിന്റെ അന്‍പതാം വാർഷികം ആഘോഷിക്കാൻ വഞ്ചിമല പബ്ലിക് ലൈബ്രറി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മണി സി. കാപ്പൻ എംഎൽഎ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.ഐ. അബ്ദുൾ കരിം അധ്യക്ഷത വഹിക്കും. ചങ്ങനാശേരി പോസ്റ്റൽ സൂപ്രണ്ട് പി.എസ്. സതിമോൾ ആദ്യകാല ജീവനക്കാരെ ആദരിക്കും.
ബ്ലോക്ക് പഞ്ചായത്ത് മെംബർ പ്രഫ. എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് മെംബർമാരായ ഷേർലി അന്ത്യാങ്കുളം, സൂര്യാമോൾ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, സെക്രട്ടറി അഖിൽ ലാൽ, എം.ഇ. ഇസ്മായിൽ, കെ.ആർ. മന്മഥൻ, കെ.ഡി. പുഷ്കരൻ തുടങ്ങിയവർ പ്രസംഗിക്കും.
വാർഷികത്തോടനുബന്ധിച്ച് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ചിരിക്കുന്ന ആധാർമേളയിൽ കുട്ടികൾക്ക് ആധാർ എടുക്കുന്നതിനും ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും സൗകര്യം ഉണ്ട്. ആധാർ മേള രാവിലെ പത്തിനും പോസ്റ്റ്ഓഫീസ് സേവിംഗ്സ് മേള ഉച്ചകഴിഞ്ഞ് രണ്ടിനും ആരംഭിക്കും.