യുപി വിഭാഗം ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയില്‍ പി.ആര്.വൈഗ ഒന്നാംസ്ഥാനം നേടിയപ്പോള്‍ അത് പാട്ടുവീട് എന്ന സംഗീത കൂട്ടായ്മയ്ക്കുള്ള അംഗീകാരം കൂടിയായി.
ചെറുവത്തൂര്‍ വേങ്ങാട്ടെ രവീന്ദ്രന് പാടാച്ചേരിയും ഭാര്യ സീന കല്യാല്‍, മക്കളായ അനാമിക, വൈഗ എന്നിവര്‍ ചേര്‍ന്ന് പഴയ സിനിമാ പാട്ടുകള്‍ പാടുന്ന ഈ ഗ്രൂപ്പിന് ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. രാജേഷ് തൃക്കരിപ്പൂരിന്റെ ശിഷ്യയാണ് തുരുത്തി ആര്യുഇഎം എച്ച്എസ്എസിലെ ഈ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി. കൈതപ്രം വിശ്വനാഥന്റെ കീഴില്‍ സംഗീതം പഠിച്ച അച്ഛന് രവീന്ദ്രന് ബട്ടത്തൂര്‍ ബെവ്കോയിലെ ജീവനക്കാരനാണ്. മകള്‍ പഠിക്കുന്ന സ്കൂളിലെ മുഖ്യാധ്യാപികയാണ് സീന. മൂത്ത മകള്‍ അനാമികയും ഇതേയിനങ്ങളില്‍ കലോത്സവ വേദികളില്‍ സ്ഥിരം വിജയിയായിരുന്നു.