ചെറുപുഴ: കാന്‍സര്‍ വ്യാപനം തടയാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന കണ്ണൂര്‍ ഫൈറ്റ്സ് കാന്‍സര്‍ കാന്പയിന് ചെറുപുഴയിൽ തുടക്കമായി. കാന്‍സര്‍ ബോധ വത്കരണ ലഘുലേഖയുടെ വിതരണോദ്ഘാടനം ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്മാന്മാരായ എം. ബാലകൃഷ്ണൻ, കെ.കെ. ജോയി, പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്കുമാര്‍,ഡോ.പി. സേതുലക്ഷ്മി, എം. രാജേഷ്, സി.ഡി. ഏലിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രം ആരോഗ്യവിഭാഗം ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.