കണ്ണൂർ: സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി തീരുമാനപ്രകാരവും കോടതി വിധി പ്രകാരവും സസ്പെൻഡ് ചെയ്യപ്പെട്ട വോളിബോൾ അസോസിയേഷൻ നടത്തുന്ന മത്സരങ്ങൾക്ക് അംഗീകാരമില്ലെന്ന് വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ വോളിബോൾ ടൂർണമെന്റ് നടത്തും. മിനി, സബ് ജൂണിയർ, ജൂണിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്.
ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും. ജില്ലാതല മത്സരങ്ങളിൽ നിന്നും സംസ്ഥാന ചാന്പ്യൻഷിപ്പിനുള്ള ടീമുകളെ തെരഞ്ഞെടുക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം. ബാലകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്ട്യം, ഗോപി മുത്തത്ത്യൻ, ഷമീർ ഊർപ്പള്ളി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.