കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സർവീസ് സൊസൈറ്റി, സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കണ്ണൂർ ജില്ലയിലെ വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കായി ജീവനോപാധി പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരൂര്‍, മാങ്കുഴി, അരയങ്ങാട്, പോത്തുക്കുഴി എന്നീ യൂണിറ്റുകളില്‍ പ്രവര്ത്തിച്ചുവരുന്നവർക്കാണ് പരിശീലനം നൽകിയത്. മാസ് പ്രോഗ്രാം മാനേജര്‍ ഏബ്രഹാം ഉള്ളാടപ്പുള്ളില്‍ പദ്ധതി വിശദീകരണം നടത്തി. പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ വിനു ജോസഫ് ക്ലാസെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി, ആനിമേറ്റേഴ്സ് നേതൃത്വം നൽകി.
വിജയോത്സവം നടത്തി
പുന്നാട്: മീത്തലെ പുന്നാട് യുപി സ്കൂളിൽ വിജയോത്സവവും നഗരസഭാ ഫണ്ട് ഉപയോഗിച്ച് "നന്മയുള്ള നാലാംതരം' എന്ന പേരിൽ നവീകരിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനവും ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. വാർഡ് കൗൺസിലർ സി.കെ. അനിത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി. കൃഷ്ണകുമാർ, മാനേജ്മെന്റ് പ്രതിനിധി പി.പി. സദാനന്ദൻ, മുഖ്യാധ്യാപിക സി.കെ. അനിത, സ്റ്റാഫ് സെക്രട്ടറി എം.കെ. വിജീഷ്, സീനിയർ അധ്യാപിക പി.പി. രൂപ, എം. ദേവിക എന്നിവർ പ്രസംഗിച്ചു. ഇരിട്ടി ഉപജില്ല കലോത്സവത്തിൽ യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനവും അറബിക് വിഭാഗങ്ങളിൽ ഓവറോൾ രണ്ടാം സ്ഥാനവും സ്കൂൾ കരസ്ഥമാക്കിയിരുന്നു.