കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവയുടെ ആഭിമുഖ്യത്തിൽ അധികാര വികേന്ദ്രീകരണവും നവകേരള നിർമിതിയും എന്ന വിഷയത്തിൽ കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ മൂന്ന്, നാല് തിയതികളിൽ സംസ്ഥാന സെമിനാർ സംഘടിപ്പിക്കുന്നു. മൂന്നിന് രാവിലെ പത്തിന് മുൻ മന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. വി. ശിവദാസൻ എംപി അധ്യക്ഷത വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ സെമിനാർ രേഖ പ്രകാശനം ചെയ്യും. തുടർന്ന്, ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വിവിധ സെഷനുകളിലായി സെമിനാറുകൾ അവതരിപ്പിക്കും. വൈകുന്നേരം ആറ് മുതൽ കലാപരിപാടികൾ അരങ്ങേറും. നാലിന് വൈകുന്നേരം മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. കില ജനറൽ ഡയറക്ടർ ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തും. സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ. സുഗതൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് പി.കെ. സുധാകരൻ, സെക്രട്ടറി പി.പി. ബാബു, ടി. ഗംഗാധരൻ, കില ജില്ലാ കോ - ഓർഡിനേറ്റർ പി.വി. രത്നാകരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.