കണ്ണൂര്‍: അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കേവലം അഞ്ചു മിനിറ്റ് മാത്രം മതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ പിഎസ്സിയെ മറികടന്ന് പിണറായി സര്‍ക്കാര്‍ നടത്തിയ എല്ലാ അനധികൃത നിയമന ങ്ങളെയും നിയമപരമായി ചോദ്യം ചെയ്യും. അനധികൃതമായി നിയമിക്കപ്പെട്ട വിസിമാര്ക്കെല്ലാം പുറത്തുപോകേണ്ടിവരും. ഇതിനുവേണ്ടി വലിയ നീക്കംതന്നെ നടത്തും. കേരളത്തിലെ ഗവര്‍ണറെ അയച്ചത് മന്മോഹന് സിംഗല്ല മറിച്ച് നരേന്ദ്ര മോദിയാണെന്ന് പിണറായി സര്‍ക്കാര്‍ മനസിലാക്കുന്നത് നല്ലതാണ്. ഗവര്‍ണര്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത് നിയമപരമായാണ്. പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.