+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ൽ

ക​ണ്ണൂ​ർ: പ്ലാ​സ്റ്റി​ക് മു​ക്ത ക​ണ്ണൂ​രി​ന്‍റെ ഭാ​ഗ​മാ​യി ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ
ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ  ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ൽ
ക​ണ്ണൂ​ർ: പ്ലാ​സ്റ്റി​ക് മു​ക്ത ക​ണ്ണൂ​രി​ന്‍റെ ഭാ​ഗ​മാ​യി ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഹ​രി​ത പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ഭാ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക്, ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ളി​ലും ഘോ​ഷ​യാ​ത്ര​ക​ളി​ലും ഉ​പ​യോ​ഗി​ക്കി​ല്ല. പു​ൽ​ക്കൂടു​ക​ൾ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ളാ​ൽ നി​ർ​മി​ക്കും. പേ​പ്പ​ർ ഗ്ലാ​സ് ഉ​പ​യോ​ഗി​ക്കി​ല്ല. ഇ​ട​വ​ക പ​രി​ധി​യി​ലെ വീ​ടു​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ തീ​യി​ടു​ന്ന​ത് ഒ​ഴി​വാ​ക്കും. അ​ജൈ​വ മാ​ലി​ന്യം ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റും. സേ​ന​യ്ക്കു​ള്ള യൂ​സ​ർ ഫീ ​ഉ​റ​പ്പ് വ​രു​ത്തും. വീ​ടു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മു​ൻ​കു​ട്ടി ശു​ചീ​ക​രി​ക്കും. ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച വീ​ടു​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും എ​ന്നി​വ​യാ​ണ് യോ​ഗ​തീ​രു​മാ​ന​ങ്ങ​ൾ.
ഇ​തു സം​ബ​ന്ധി​ച്ച സ​ന്ദേ​ശം ത​യാ​റാ​ക്കി ന​ൽ​കാ​ൻ ഹ​രി​ത കേ​ര​ള മി​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പിന്‍റെ പ്ര​തി​നി​ധി ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​മ്പി​ൽ, സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ട്ര​സ്റ്റി പി.​ടി. ബാ​ബു, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​പി. സോ​മ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.