തിരുവനന്തപുരം : കേരള സർക്കാരിന്റെ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്സി) എഴുപതാം സ്ഥാപക ദിനം ആഘോഷിച്ചു. ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന പേരിൽ 1953 ഡിസംബർ ഒന്നിനാണ് കെഎഫ്സി സ്ഥാപിതമായത്. 1956 നവംബറിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടനയുടെ ഫലമായി, ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപ്പറേഷനെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നാക്കി മാറ്റി.
കെഎഫ്സി ഇതുവരെ 65,000ലധികം ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് സഹായം നൽകിയിട്ടുണ്ടെന്ന് കെഎഫ്സി സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ വായ്പാ ആസ്തി 10,000 കോടി രൂപയായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും സമയബന്ധിതമായ ഉപഭോക്തൃ സേവനം ഉറപ്പാക്കാൻ കൂടുതൽ ബ്രാഞ്ച് ഓഫീസുകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.