നെയ്യാറ്റിന്‍കര : കുളത്തൂര്‍ ഉച്ചക്കട വിരാലി വിമല ഹൃദയ ഹൈസ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. സെന്റ് മേരീസ് ഗേള്‍സ് സ്കൂള്‍, സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നിവയുടെ ശതാബ്ദിയും സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ അറുപതാം വാര്‍ഷികവും വിമല ഹൃദയ ഹൈസ്കൂളിന്റെ സില്‍വര്‍ ജൂബിലിയും ഒരുമിച്ച് വരുന്നുവെന്നത് അത്യപൂര്‍വമായ പ്രത്യേകതയാണെന്ന് ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ആഗ്നറ്റ മേരി, സിസ്റ്റര്‍ ഐഫിന്‍ മേരി, സിസ്റ്റര്‍ നിസറ്റാ മേരി എന്നിവര്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം നാലിന് ചേരുന്ന യോഗത്തില്‍ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍, വിമല ഹൃദയ ഫ്രാന്‍സിസ്കന്‍ സന്യാസിനി സഭ സുപ്പീരിയര്‍ ജനറല്‍ മദര്‍ റെക്സിയ മേരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.