കാട്ടാക്കട : കേരളത്തിലെ വിദ്യാഭ്യാസ നവോഥാന സമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മരണയായി മാറിയ കണ്ടല ലഹളയുടെ ഭാഗമായ ഊരൂട്ടമ്പലം ഗവ. യുപി സ്കൂൾ ഇന്ന് മഹാത്മാ അയ്യങ്കാളി പഞ്ചമി മെമ്മോറിയൽ സ്കൂൾ എന്ന് പുനർനാമകരണം ചെയ്യും.
മഹാത്മാ അയ്യങ്കാളി നേരിട്ട് ഊരൂട്ടമ്പലം പിരിയാ കോട് സ്വദേശിയായ പൂജാരി അയ്യന്റെ മകളായ പഞ്ചമിയേയും കൂട്ടി 1907 ൽ സ്ഥാപിതമായിരുന്ന അന്നത്തെ കണ്ടല കുടിപ്പള്ളിക്കൂടത്തിലേക്ക് സ്കൂൾ പ്രവേശനത്തിനായി കൊണ്ടുപോയ ചരിത്ര സംഭവത്തിന്റെ സ്മരണാർഥമാണ് സ്കൂളിന്റെ പേര് പുനർനാമകരണം ചെയ്യുന്നത്. അന്നത്തെ കണ്ടല കുടിപ്പള്ളിക്കൂടമാണ് പിന്നീട് ഊരൂട്ടമ്പലം ഗവ യുപിഎസ് ആയി മാറിയത്.
സ്കൂൾ പുനർ നാമകരണം ചെയ്യുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും പുതിയ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനവും ഇന്ന് വൈകുന്നേരം അഞ്ചിന് ഊരൂട്ടമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.