ന്യൂഡൽഹി: ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ ഹൈയിലുണ്ടായ ബാർജ് അപകടത്തിൽ
മരിച്ചവരിൽ ഡൽഹി മലയാളിയും. വയനാട് പനമരം എക്കോംഹോം പുന്നംന്താനം വീട്ടിൽ ജോസഫ് പി.റ്റിയുടെ പുത്രൻ ജോമിഷ് ജോസഫ് (35) ആണ് മരണപ്പെട്ടത്. ഭാര്യ: ജോയ്സി ജോമിഷ്(സ്റ്റാഫ് നഴ്സ് ഗംഗാറാം ഹോസ്പിറ്റൽ). മക്കൾ: ജോയ്ൽ ജോമിഷ്, ജോനാ തെരേസാ. ഡൽഹി ബസീദരാപൂർ രാജ്ഗാര്ഡന് WZ485, 2nd floor താമസം. ടാഗോര്‍ ഗാര്‍ഡണ്‍ നിര്‍മ്മല്‍ ഹൃദയ ഇടവകാംഗമാണ്.
ബാർജ് അപകടത്തിൽപ്പെട്ട് 22 പേരാണ് ഇതിനോടകം മരണപ്പെട്ടത്. കാണാതായ 65 പേർക്കായി കാലാവസ്ഥ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും തെരച്ചിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ട പി 305 ബാർജിലെ 273 പേരിൽ 186 പേരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചതായി നാവികസേന അറിയിച്ചു. മുംബൈയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപമാണ് കാറ്റിനെ തുടർന്ന് ബാർജ് അപകടത്തിൽപ്പെട്ടത്.