മാനന്തവാടി: ഭാരതത്തിന്റെ സാംസ്കൃതിക പാരന്പര്യവും വിജ്ഞാനങ്ങളുടെ ഖനികളായ ശാസ്ത്ര സന്പത്തും തലമുറകളിലേക്ക് പകരാനുള്ള മികച്ച മാധ്യമമാണ് സംസ്കൃത ഭാഷയെന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ.കെ. മുത്തുലക്ഷ്മി അഭിപ്രായപ്പെട്ടു. യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ മാതൃകാപരമായ സംസ്കൃത പ്രചരണ പരിപാടികൾ എല്ലാ ജില്ലകളിലും സംഘടിപ്പിച്ച് വരുന്നതായും അവർ പറഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കണിയാരം ഫാ.ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച സംസ്കൃതം മോഡൽ സ്കൂളും സ്കൂളും ലൈബ്രറിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ.കെ. മുത്തുലക്ഷ്മി.
മാനന്തവാടി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സണ് സി.കെ. രത്നവല്ലിയും വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യനും ചേർന്ന് സ്കൂളിലെ വിവിധ പ്രവർത്തന യൂണിറ്റുകളുടെ ലോഗോ പ്രകാശനം ചെയ്തു.
നവീകരിച്ച ഓഫീസ് റൂം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. റോബിൻസ് കുന്പളക്കുഴിയും നവീകരിച്ച ഐടി ലാബ് നഗരസഭ കൗണ്സിലർ പി.വി. ജോർജും നവീകരിച്ച സയൻസ് ലാബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. ബാലഗംഗാധരനും സംസ്കൃത മോഡൽ സ്കൂളിന് വേണ്ടി തയാറാക്കിയ സ്മാർട്ട് റൂം സംസ്കൃത യൂണിവേഴ്സിറ്റി മോഡൽ സ്കൂൾ കോർഡിനേറ്റർ ഡോ.ഇ. സുരേഷ് ബാബുവും ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി, പ്രിൻസിപ്പൽ മാർട്ടിൻ, പിടിഎ പ്രസിഡന്റ് പി.ടി. മനോജ് കുമാർ, കണിയാരം ടിടിഐ പ്രിൻസിപ്പൽ അന്നമ്മ എം. ആന്റണി, സിമി ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്കൃത ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി നടത്തിയ രാമായണ പാരായണ മത്സര വിജയികളെയും സംസ്ഥാനതല വിജയികളെയും ചടങ്ങിൽ അനുമോദിച്ചു.