ഓമല്ലൂർ: ഓമല്ലൂർ - പ്രക്കാനം - ഇലന്തൂർ റോഡിൽ ചീക്കനാൽ കത്തോലിക്കാ പള്ളിപ്പടിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചന്ദനപ്പള്ളി തെക്കേമുറിയിൽ പ്രവീൺ കോശി(35) യാണ് മരിച്ചത്
ഇലന്തൂർ ഭാഗത്തുനിന്നും വന്ന കാറും ഓമല്ലൂർ ഭാത്തുനിന്നും വന്ന സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. ഇന്നലെ വൈകുന്നേരം 4.45നായിരുന്നു അപകടം. സ്കൂട്ടറിൽ പ്രവീണിനൊപ്പം സഞ്ചരിച്ച പിതൃസഹോദര പുത്രൻ ഷിബു ഡേവിഡിനും(42) ഗുരുതരമായി പരിക്കേറ്റു. ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മാത്തൂർ സ്വദേശി മോൻസി സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.
സ്കൂട്ടറിനു പിന്നിലിരുന്ന ഷിബു ഇടിയുടെ ആഘാതത്തിൽ സമീപത്തുള്ള വീടിന്റെ പാരപെറ്റിൽ ചെന്ന് ഇടിച്ച് വീഴുകയായിരുന്നു. ഷിബുവിന്റെ വീടിന്റെ പാലുകാച്ചാലിന് ബന്ധുക്കളെ ക്ഷണിക്കാൻ പോകുന്പോഴായിരുന്നു അപകടം. ഭാര്യ: ജോജി ടി. വർഗീസ് (അധ്യാപിക സെൻ്റ് ജോർജ് മൗണ്ട് എച്ച്എസ് കൈപ്പട്ടൂർ): മകൾ: നിമ പ്രവീൺ.