തെന്മല : തമിഴ്നാട് സ്വദേശി അന്‍പഴകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി കസ്റ്റഡിയില്‍. പാലക്കാട് വടക്കാഞ്ചേരി സ്വദേശി വി.കെ ഫൈസലാണ് പോലീസ് കസ്റ്റഡിയില്‍ ആയത്. കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് ചെങ്കോട്ട കാലാങ്കര എകെ അപ്പാര്‍ട്ട്മെന്റില്‍ അന്‍പഴകനെ(40) ആര്യങ്കാവ് മുരുകന്‍പാഞ്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞതോടെ പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും കൊലപാതകം നടത്തിയ മുഖ്യ പ്രതി ഉള്‍പ്പടെ രണ്ടുപേരെ പിടികൂടുകയും ചെയ്തിരുന്നു.
ഒളിവിലായിരുന്ന ഫൈസല്‍ രണ്ടുതവണ പോലീസിന്റെ കൈല്‍ നിന്നും രക്ഷപ്പെട്ടു. പിന്നീട് താമരശ്ശേരി കോടതിയില്‍ കീഴടങ്ങിയ ഫൈസലിനെ രണ്ടാഴ്ചത്തേക്ക് തെന്മല പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കേസില്‍ ഇനിയും മൂന്നു പ്രതികള്‍ പിടിയിലാകാനുണ്ട്. കൊല്ലപ്പെട്ട അന്‍പഴകന്റെ ഭാര്യയുമായി ഇപ്പോള്‍ കസ്റ്റഡിയിലുള്ള ഫൈസലിനുണ്ടായിരുന്ന സൗഹൃദം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയ ഫൈസലിനെ പുനലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു ചോദ്യം ചെയ്തുവരികയാണ്. വരും ദിവസങ്ങളില്‍ തെളിവെടുപ്പുകള്‍ അടക്കം നടത്താനാണ് പോലീസ് നീക്കം. കേസില്‍ കരൂര്‍ റെഡ്യാര്പ്പെട്ടി സ്വദേശി കുമാര്‍ (29), വിരുദനഗര്‍ ചെമ്പട്ടി സ്വദേശി അടൈക്കളം എന്നിവരാണ് നേരത്തെ പിടിയിലായത്.