പത്തനംതിട്ട: പന്തൽ, ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് വാടക സ്റ്റോർ ഉടമകളുടെ സംഘടനയായ ഹയർ ഗുഡ്സ് ഒാണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്നും നാളെയുമായി പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പ്രസാദ്കുമാർ തട്ടയിൽ, ജനറൽ സെക്രട്ടറി അജയൻ സോമസൂര്യ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് രണ്ടിന് സംസ്ഥാന പ്രസിഡന്റ് എ.പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. പ്രസാദ്കുമാർ തട്ടയിൽ അധ്യക്ഷത വഹിക്കും.
നാളെ രാവിലെ സമ്മേളന നഗരിയിൽ നിന്ന് നഗരം ചുറ്റി ഘോഷയാത്ര നടക്കും. തുടർന്ന് പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
ക്രിസ്മസ്
ആഘോഷം ഇന്ന്
കോഴഞ്ചേരി: തെള്ളിയൂർ എംസിആർഡിയും മാർത്തോമ്മ യുവജനസഖ്യം മാരാമൺ സെൻററും ചേർന്നൊരുക്കുന്ന ‘മണ്ണിൽ സംഗീതം’ ക്രിസ്മസ് രാവ് ഇന്ന് വൈകുന്നേരം നാലു മുതൽ നടക്കും. ഇതോടനുബന്ധിച്ച് സംഗീത സന്ധ്യ, ഫുഡ് ഫെസ്റ്റ്, പുഷ്പഫല സസ്യപ്രദർശനം, കുട്ടികൾക്കായി വിവിധ ഗെയിമുകൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. റവ. സിബി മാത്യു, അജിൻ കലാഭവൻ, ഗായിക ചന്ദ്രലേഖ, ആർദ്രാ സാജൻ, അനിൽ കൈപ്പട്ടൂർ, വിവിധ ഗായക സംഘങ്ങൾ തുടങ്ങിയവർ കലാസന്ധ്യയിൽ പങ്കുചേരും.