കടനാട്: സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്, റെഡ് ക്രോസ് കുട്ടികളുടെ നേതൃത്വത്തില്‍ ലഹരിവിമുക്ത സന്ദേശ സൈക്കിള്‍ റാലി, തെരുവ് നാടകം, ഫ്ളാഷ് മോബ് എന്നിവ നടത്തി.
രാവിലെ സ്കൂളിൽനിന്ന് ആരംഭിച്ച സൈക്കിള്‍ റാലി അന്തീനാട് ഗവണ്മെന്റ് യുപി സ്കൂള്‍, കൊല്ലപ്പള്ളി ജംഗ്ഷന്, ഏഴാച്ചേരി ബാങ്കുപടി എന്നിവിടങ്ങൾ ചുറ്റി വൈകുന്നേരം സ്കൂളില്‍ തിരിച്ചെത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിബി അഴകന് പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗം കടനാട് സഹകരണ ബാങ്ക് പ്രസിഡന്റ് തങ്കച്ചന് വഞ്ചിക്കച്ചാലില്‍ ഫ്ളാഗ് ഓഫ് ചെയ്തു. എസ്എംസി ചെയര്മാന് റോക്കി ഒറ്റപ്ലാക്കല്‍ പ്രസംഗിച്ചു.
ദീപശിഖാ പ്രയാണം
ചേന്നാട്: ലഹരി ഉപേക്ഷിക്കൂ ജീവിതം സുന്ദരമാക്കൂ എന്ന സന്ദേശം ഉയർത്തി ചേന്നാട് സെന്റ് മരിയ ഗൊരേത്തീസ് സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം നടത്തും. ഇന്നു രാവിലെ 10.30ന് സ്കൂൾ ഗ്രൗണ്ടിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി എസ്എച്ച് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യും. അധ്യാപകരും വിദ്യാർഥികളും പിടിഎ അംഗങ്ങളും ദീപശിഖാ പ്രയാണത്തിൽ അണിചേരും. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും.
വൈകുന്നേരം ഏഴിനു മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഭവനങ്ങളിലും ദീപം തെളിയിക്കും. അധ്യാപകരായ ലിൻസി സെബാസ്റ്റ്യൻ, സീന ജോസ്, ടോം ഏബ്രഹാം, ജിസ ജെയ്സൺ എന്നിവർ നേതൃത്വം നൽകും.