പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികാതിക്രമത്തിനിരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. പുറച്ചേരിയിലെ ലക്ഷ്മണനെ (64) യാണ് പരിയാരം എസ്ഐ നിബിൻ ജോയിയും സംഘവും കസ്റ്റഡിയിലെടുത്തത്. സ്കൂൾ കൗൺസലിംഗിനിടെയാണ് പെൺകുട്ടി പീഡനവിവരം അധ്യാപികയോടു പറഞ്ഞത്.
2020 മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കുട്ടി വെളിപ്പെടുത്തിയതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.