ആലക്കോട്: ദേശീയ ജൂണിയർ ആട്യാപാട്യ ചാന്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി മലയോരത്തിന് അഭിമാനമായി എയ്ഞ്ചൽ എലിസബത്ത് ബിജോ. ഹരിയാനയിൽ നടന്ന ദേശീയ ചാന്പ്യൻഷിപ്പിൽ പുതുച്ചേരിയുമായി നടന്ന മത്സരത്തിലാണ് കേരളം രണ്ടാംസ്ഥാനത്ത് എത്തിയത്.
വായാട്ടുപറന്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ എയ്ഞ്ചൽ സംസ്ഥാന ജൂണിയർ ഗേൾസ് ടീമംഗമാണ്. കരുവഞ്ചാൽ ലിറ്റിൽ ഫ്ളവർ സ്കൂളിൽ പഠിക്കുന്പോൾ കായികാധ്യാപകനായ പി.ആർ. രാജേഷാണ് പരിശീലനം നൽകിയത്. തുടർന്ന് ജൂണിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലാ ടീമിനെ നയിച്ച് നാലുവർഷത്തോളം സംസ്ഥാന ചാന്പ്യൻഷിപ്പിൽ പങ്കെടുത്തു.
കരുവഞ്ചാലിലെ കട്ടയ്ക്കൽ ബിജോ-റ്റൈന ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ആൻമരിയ, ഷാരോൺ. സബ് ജൂണിയർ വിഭാഗത്തിൽ സഹോദരി ആൻമരിയ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.