പേരാവൂർ: വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ 35- ാം ചരമവാർഷികം ആചരിച്ചു. ഇന്നലെ രാവിലെ പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ പ്രത്യേക പ്രാർഥനയും തുടർന്ന് ജിമ്മിയുടെ കല്ലറയിൽ പുഷ്പാർച്ചനയും നടത്തി.
ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നവീകരിച്ച പവലിയന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎയും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും സംയുക്തമായി നിർവഹിച്ചു. ചടങ്ങിൽ പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ ജോർജ്, ഒ. മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ജിമ്മി ജോർജിന്റെ സഹോദരങ്ങൾ, സ്റ്റേഡിയം കമ്മിറ്റി അംഗങ്ങൾ, എച്ച്എസ്എസ് പ്രിൻസിപ്പൽ, സ്കൂൾ മുഖ്യാധ്യാപകൻ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള ഒരു മില്യൻ ഗോളടിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു.
വൈകുന്നേരം പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെയും ജിമ്മി ജോർജ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ജിമ്മി ജോർജ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ. നായർ മുഖ്യാതിഥിയായിരുന്നു. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, റിട്ട. ഐജി ജോസ് ജോർജ്, എം.സി. കുട്ടിച്ചൻ, സുരേഷ് ചാലാറത്ത്, അഞ്ജു ബോബി ജോർജ് , ദീപക് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കണ്ണൂർ പ്രസ് ക്ലബ് ടീമും ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി ടീമും തമ്മിൽ വോളിബോൾ മത്സരവും നടന്നു.