ചെറുപുഴ: നവരത്ന കന്പനിയായ നാഷണൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) എക്സിക്യൂട്ടീവ് ഡയറക്ടറായി കണ്ണൂർ സ്വദേശി ചുമതലയേറ്റു. ചെറുപുഴ പഞ്ചായത്തിലെ കോലുവള്ളി സ്വദേശി പുഞ്ചക്കുന്നേൽ സെബാസ്റ്റ്യൻ ജോസഫാണ് ഈ ഉന്നത സ്ഥാനത്തേക്ക് നിയുക്തനായിരിക്കുന്നത്.
കർഷകനായ ജോസഫ് പുഞ്ചക്കുന്നേൽ-ത്രേസ്യാമ്മ ദന്പതികളുടെ പത്തു മക്കളിൽ എട്ടാമനാണ് ബാബു എന്ന സെബാസ്റ്റ്യൻ ജോസഫ്. സ്കൂൾ വിദ്യാഭ്യാസം ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിലും പാലാവയൽ സെന്റ് ജോൺസ് ഹൈസ്കൂളിലുമായിരുന്നു. ചെറുപുഴയിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നു പ്രീഡിഗ്രി പൂർത്തിയാക്കിയശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളജിൽനിന്ന് സാമ്പത്തിക ശാസത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കോൽക്കൊത്തയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റിൽനിന്ന് മാനവ വിഭവശേഷി (എച്ച്ആർ) യിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടി. തുടർന്ന് നാഷണൽ തെർമൽ പവർ കോർപറേഷനിൽ മാനേജ്മെന്റ് ട്രെയിനിയായി 1985 ൽ ജോലിക്ക് ചേർന്നു. എൻടിപിസി സൂറത്ത്, വിധ്യാചൽ, ഫറാക്ക, പാറ്റ്ന തുടങ്ങിയ സ്ഥലങ്ങളിലും എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്തു.
തുടർന്ന് ഒഡീഷ, മുംബൈ, ദുർഗാപ്പുർ എന്നീ റീജണുകളിൽ എച്ച്ആർ വിഭാഗം മേധാവിയായി. കഴിഞ്ഞ ജൂലൈ മാസത്തിൽ എൻടിപിസിയുടെ നയരൂപീകരണത്തിന്റെയും മാനവവിഭവ ശേഷിയുടെയും തലവനായും തുടർന്ന് മുംബൈയിൽ കേന്ദ്ര ഓഫീസിൽ ചീഫ് ജനറൽ മാനേജരായും ചുമതലയേറ്റു. 37 വർഷത്തെ സേവനത്തിനുശേഷമാണ് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനാകുന്നത്. അഭിഭാഷകനും കർഷക നേതാവുമായ ടോണി ജോസഫ് പുഞ്ചക്കുന്നേലിന്റെ സഹോദരനാണ് സെബാസ്റ്റ്യൻ ജോസഫ്.