ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനായ അറേബ്യൻ ട്രാവൽ മാർക്കറ്റിനു തുടക്കമായി. കോവിഡ് മഹാമാരിയുടെ പിടിയിൽ ചിറകുകൾ അരിയപ്പെട്ട വിനോദ സഞ്ചാര മേഖലയുടെ കുതിപ്പ് ലക്ഷ്യമിട്ടാണ് 62 രാജ്യങ്ങളിൽ നിന്നുള്ള 1300 സ്ഥാപനങ്ങൾ ദുബായിൽ എത്തിയിരിക്കുന്നത്.
ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും, ചീഫ് എക്സിക്യൂട്ടീവും, ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂമാണ് അറേബ്യാൻ ട്രാവൽ മാർക്കറ്റിന്റെ 28 മത് പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മെയ് 16 മുതൽ 19 വരെ നടക്കുന്ന പ്രദർശനത്തിൽ യുഎഇ, ഇസ്രായേൽ, ഇറ്റലി, ജർമ്മനി എന്നിവയുൾപ്പെടെ 62 രാജ്യങ്ങളിൽ നിന്നുള്ള 1,300 പ്രദർശകരാണ് പങ്കെടുക്കുന്നത്.
വിനോദ സഞ്ചാര മേഖലയിലെ പുതിയ പ്രഭാതം എന്നതാണ് ഈ വർഷത്തെ സന്ദേശം. സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി, ഏത് സമയത്തും 11,000 ആളുകളെ ഹാളുകളിൽ ഉൾക്കൊള്ളിക്കാവുന്ന നിലയിലാണ് പ്രദർശനം സജ്ജീകരിച്ചിട്ടുള്ളത്. ദുബായിലും ഓണ്ലൈനിലും നടക്കുന്ന 10 ദിവസത്തെ യാത്രാ ടൂറിസം പദ്ധതികളുടെ ഭാഗമായ അറേബ്യൻ ട്രാവൽ വീക്ക് ഈ വർഷത്തെ മുഖ്യാകർഷണമാകും. ട്രാവൽ ഫോർവേഡ്, ടൂറുകൾക്കും ആകർഷണ മേഖലകൾക്കുമായി അറൈവൽ ദുബായ്, ഐടി ഐസിയുടെ മിഡിൽ ഈസ്റ്റ് ടൂറിസം നിക്ഷേപ ഉച്ചകോടി എന്നിവയും ഇതോടൊപ്പം നടക്കും. www.wtm.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത ശേഷം വേണം വേൾഡ് ട്രേഡ് സെൻററിലെത്താൻ. രജിസ്റ്റർ ചെയ്യേുന്പാൾ സന്ദർശിക്കുന്ന തീയതിയും നൽകണം. ഇ-മെയിൽ വഴി ലഭിക്കുന്ന പ്രവേശന പാസിെൻറ പ്രിന്റുമായെത്തണ രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണ് പ്രവേശനം. ബുധനാഴ്ച വൈകുന്നേരം അഞ്ച് വരെയാണ് പ്രവേശനം അനുവദിക്കുക എന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള