കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസി ഓണ്‍ലൈൻ ഓപ്പണ്‍ഹൗസ് സംഘടിപ്പിക്കുന്നു. മേയ് 26 ന് നടത്തുന്ന ഓപ്പണ്‍ഹൗസിൽ ഇന്ത്യയിലെ കോവിഡ് സാഹചര്യവും വിദേശത്തു നിന്നുള്ള സഹായവുമെന്ന വിഷയത്തിൽ ചർച്ചകൾ നടക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കുവൈറ്റ് സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി മെഡിക്കൽ ഉപകരങ്ങളാണ് അയച്ചുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധമായ നിർദ്ദേശങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ ചോദ്യകർത്താവിന്റെ പാസ്പോർട്ട് നന്പർ, സിവിൽ ഐഡി നന്പർ, കുവൈറ്റിലെ കോണ്ടാക്റ്റ് നന്പർ, വിലാസം രേഖപ്പെടുത്തി community.kuwait@mea.gov.in ഇമെയിലിൽ അയക്കണമെന്ന് എംബസി അറിയിച്ചു. സൂമിൽ (https://zoom.us/j/97951316366?pwd=TnhxemtPMkhhZitieXNHNjFicXRuZz09) നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കുവാൻ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളോട് ഇന്ത്യൻ എംബസി അഭ്യർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ