+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​തി​ര്‍​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്ത് അ​ധ്യാ​പ​ക പ​രി​ശീ​ല​നം

നെ​യ്യാ​റ്റി​ന്‍​ക​ര : ആ​യു​സിന്‍റെ പു​സ്ത​ക​ത്തി​ല്‍ ആ​ന്‍റ​ണി ലോപ്പസി​ന് പ്രാ​യം അ​റു​പ​താ​യി. അ​ടി​മ​ല​ത്തു​റ നി​വാ​സി​യാ​യ ആ​ന്‍റ​ണി ലോ​പ്പ​സ് ഇ​പ്പോ​ഴും മു​ട​ങ്ങാ​തെ ക​ട​ല്‍​പ്പ​ണി​ക്ക് പോ​കു​ന്ന
മു​തി​ര്‍​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍  ഹൃ​ദ​യ​ത്തോ​ട് ചേ​ര്‍​ത്ത് അ​ധ്യാ​പ​ക പ​രി​ശീ​ല​നം
നെ​യ്യാ​റ്റി​ന്‍​ക​ര : ആ​യു​സിന്‍റെ പു​സ്ത​ക​ത്തി​ല്‍ ആ​ന്‍റ​ണി ലോപ്പസി​ന് പ്രാ​യം അ​റു​പ​താ​യി. അ​ടി​മ​ല​ത്തു​റ നി​വാ​സി​യാ​യ ആ​ന്‍റ​ണി ലോ​പ്പ​സ് ഇ​പ്പോ​ഴും മു​ട​ങ്ങാ​തെ ക​ട​ല്‍​പ്പ​ണി​ക്ക് പോ​കു​ന്നു. ദി​വ​സ​വും വൈ​കു​ന്നേ​രം മൂ​ന്നോ​ടെ നാ​ലു വ​ള്ള​വും നാ​ലു ക​ട്ട​മ​ര​വു​മാ​യാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യു​ള്ള യാ​ത്ര. രാ​ത്രി എ​ട്ടു ക​ഴി​യും ആ​ഴ​ക്ക​ട​ലി​ലെ​ത്താ​ന്‍.
ഓ​രോ ക​ട്ട​മ​ര​ത്തി​ലും നാ​ലു വീ​തം വി​ള​ക്കു​ക​ള്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടാ​വും. അ​വ​യു​ടെ പ്ര​കാ​ശ​ത്തി​ലാ​ണ് വ​ല​യി​ലേ​യ്ക്കെ​ത്തു​ന്ന മീ​നു​ക​ളെ കാ​ണു​ന്ന​ത്. ക​ട്ട​മ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​റ​ക്ക​മി​ല്ല. ഒ​രു പോ​ള ക​ണ്ണ​ട​ച്ചാ​ല്‍ ചി​ല​പ്പോ​ള്‍ മീ​നു​ക​ളെ കി​ട്ടി​ല്ലാ​യെ​ന്ന് അ​വ​ര്‍​ക്ക് അ​റി​യാം. ക​ട​ലി​ലെ വെ​ല്ലു​വി​ളി​ക​ളെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് ഈ ​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​തെ​ന്ന ആ​ന്‍റ​ണി​യു​ടെ അ​നു​ഭ​വം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള പു​തി​യ കാ​ല​ത്തെ അ​ധ്യാ​പ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ പു​തു​മ​യാ​ര്‍​ന്ന​താ​യി​രു​ന്നു.
സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ പ്ര​വ​ർ​ത്തി പ​ഠ​ന അ​ധ്യാ​പ​ക​ര്‍​ക്കാ​യി ന​ട​ത്തി​യ ത്രി​ദി​ന റ​സി​ഡ​ന്‍​ഷ്യ​ല്‍ ശി​ല്പ​ശാ​ല​യി​ലാ​ണ് വ്യ​ത്യ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലെ മു​തി​ര്‍​ന്ന​വ​രെ ആ​ദ​രി​ക്കാ​നും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നു​മാ​യി ഒ​രു സെ​ഷ​ന്‍ ഒ​രു​ക്കി​യ​ത്. ക​ളി​മ​ണ്‍ ഉ​ത്പ​ന്ന നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി ശ്രീ​ധ​ര​ന്‍, ക​ര്‍​ഷ​ക​ന്‍ സോ​മ​ന്‍, മേ​സ്തി​രി സു​ധീ​ശ​ന്‍, മ​ര​പ്പ​ണി​ക്കാ​ര​ന്‍ സോ​മ​നാ​ഥ​ന്‍ ആ​ശാ​രി എ​ന്നി​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
വ്ളാ​ങ്ങാ​മു​റി ലോ​ഗോ​സ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ബി. ​ശ്രീ​കു​മാ​ര​ൻ, കെ.​എ. ഷാ​ഹി​ന, ബി.​പി.​സി കൃ​ഷ്ണ​കു​മാ​ർ, ഡോ. ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.