കുവൈറ്റ്: സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടേയും കുട്ടികളുടെയും സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവർഷവും നടത്തിവരാറുള്ള രാഗ, ഭാവ, താള മേളങ്ങളുടെ സംഗമവേദിയായ ന്ധസർഗസംഗമം 2021ന്ധ നു വർണാഭമായ ചടങ്ങുകളോടെ കൊടിയിറങ്ങി.
കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഓണ്‍ലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫെബ്രുവരി 28 മുതൽ ആരംഭിച്ച മൽസരത്തിൽ ആയിരത്തോളം രജിസ്ട്രേഷനുകളിൽ 60 ഇനങ്ങളിലായി 5 കാറ്റഗറികളിലായി കുവൈറ്റിലും, ഇന്ത്യയിൽ നിന്നുമായി സാരഥി അംഗങ്ങൾ പങ്കെടുത്തിരുന്നു.
മെയ് 9 ന് നടന്ന സർഗസംഗമം അവാർഡുദാന ചടങ്ങിന് സാരഥി പ്രസിഡന്റ് സജീവ് നാരായണൻ അധ്യക്ഷത വഹിക്കുകയും, പ്രോഗ്രാം കണ്‍വീനർ അഭിലാഷ് സ്വാഗതം ആശംസിക്കുകയും, പ്രശസ്ത സിനിമ / സീരിയൽ നടൻ അനീഷ് രവി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.
ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സാരഥി ജനറൽ സെക്രട്ടറി ബിജു സി.വി, ട്രഷറർ രജീഷ് മുല്ലക്കൽ, ട്രസ്റ്റ് ചെയർമാൻ സുരേഷ് കെ, രക്ഷാധികാരി സുരേഷ് കൊച്ചത്, വനിതാ വേദി ചെയർപേഴ്സണ്‍ ബിന്ദു സജീവ് , ഗുരുദർശന വേദി കോഓർഡിനേറ്റർ വിനിഷ് വിശ്വം, ഗുരുകുലം കോഓർഡിനേറ്റർ മനു കെ. മോഹൻ എന്നിവർ സംസാരിച്ചു.
സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളായ പ്രീതി വാരിയർ, റോഷൻ, പ്രണവം ശശി എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു സംഗീതാത്മകമായ ഒരു സായാഹ്നം സമ്മാനിക്കുകയുണ്ടായി. സാരഥി കുവൈറ്റ് ഫേസ്ബുക്കിലൂടെ ലൈവ് ആയി നടന്ന അവാർഡുദാന നിശ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് പേർ വീക്ഷിച്ചു.
അവാർഡ് ദാന ചടങ്ങിന്റെ രണ്ടാമത് സെക്ഷൻ ഉദ്ഘാടനം ചെയ്തത് പ്രശസ്ത കലാകാരൻ വിനോദ് കോവൂർ ആയിരിന്നു. സർഗസംഗമത്തിൽ അവാർഡ് നേടിയവരുടെ വിവരങ്ങൾ ജിതേഷും, ലിനി ജയനനും ചേർന്ന് പ്രഖ്യാപിച്ചു. കുവൈറ്റിലെ കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികൾ വിധികർത്താക്കളായ മത്സരത്തിൽ യൂണിറ്റ് തലത്തിൽ ഓവർ ഓൾ ചാന്പ്യൻഷിപ് ട്രോഫി സാരഥി ഫാഹീൽ യൂണിറ്റും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം മംഗഫ് വെസ്റ്റ് യൂണിറ്റും സാൽമിയ യൂണിറ്റും കരസ്ഥമാക്കി.
വിവിധ വിഭാഗത്തിൽ കലാപ്രതിഭ കലാതിലകം പട്ടങ്ങൾ നേടിയവർ
കിൻഡർഗാർട്ടൻ വിഭാഗത്തിൽ കലാതിലകം (ഗൗതമി വിജയൻ), കലാപ്രതിഭ (അദ്വൈത് ഇഅ )
സബ് ജൂനിയർ വിഭാഗത്തിൽ കലാതിലകം (മല്ലികാലക്ഷ്മി ),
ജൂനിയർ വിഭാഗത്തിൽ കലാതിലകം (ആമി വിജയ് ), കലാപ്രതിഭ (രോഹിത് രാജ്)
സീനിയർ വിഭാഗത്തിൽ കലാതിലകം (ശ്രേയ സൈജു),
ജനറൽ വിഭാഗത്തിൽ കലാതിലകം (നിഷ ദിലീപ് ), കലാപ്രതിഭ (ഷിജു രവീന്ദ്രൻ)
റിപ്പോർട്ട്: സലിം കോട്ടയിൽ