വിതുര: വിവിധ വകുപ്പുകൾക്കു കീഴിലുള്ള നീർത്തട പദ്ധതികളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന നീരുറവ് സമഗ്ര പദ്ധതിക്ക് വിതുരയിൽ തുടക്കം. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷനും തൊഴിലുറപ്പു പദ്ധതിയും തദ്ദേശ സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഉൾപ്പെടുന്ന ആദിവാസി മേഖലകളിലടക്കമുള്ള കുളങ്ങൾ, കൈത്തോടുകൾ, നീരൊഴുക്കുകൾ എന്നിവ സംരക്ഷിക്കും. പഞ്ചായത്തിലൂടെ ഒഴുകുന്ന വാമനപുരം, കരമന ആറുകളുടെയും ഉദ്ഭവസ്ഥാനം മുതൽ ശുചീകരിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ബോണക്കാട്ട് വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് നിർവഹിച്ചു. വാർഡംഗം ആർ. വത്സല അധ്യക്ഷയായി. നീതു രാജീവ്, സിന്ധു, ലൗലി, തൊഴിലുറപ്പ് എഇ രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.