തിരുവനന്തപുരം: ഹരിത ഊർജ വരുമാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. പട്ടിക ജാതിക്കാർക്കുള്ള സ്മാർട്ട് കിച്ചൻ ഉപകരണ വിതരണം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും. മന്ത്രിമാരായ ആന്റണി രാജു, എം.ബി. രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ, കൗണ്‍സിലർ പാളയം രാജൻ എന്നിവർ പങ്കെടുക്കും.
ആയിരത്തോളം വീടുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച 400 വീടുകളിലും പട്ടികജാതി വകുപ്പ് നിർമിച്ച 100 വീടുകളിലും സൗരോർജ പ്ലാന്റുകളുടെ നിർമാണം പൂർത്തിയായി. പദ്ധതിയിൽ ചേർന്നവർക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാനും മിച്ചമുള്ളത് ഗ്രിഡിലേക്കു നൽകി നിശ്ചിത വരുമാനം ലഭിക്കാനും വഴിയൊരുക്കും.