കൊല്ലം: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി പുതിയകാവിൽ രാജീവ് നിവാസിൽ സജീവ് (35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
സാമൂഹിക മാധ്യമത്തിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുമായി ഇയാൾ പ്രണയത്തിലാവുന്നത്. പിന്നീട് നിരവധി തവണ വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വീട്ടിലെത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിന് ശേഷം പ്രതി യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവതി കരുനാഗപ്പള്ളി പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
പോലീസ് ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുജാതൻപിള്ള, ശ്രീകുമാർ, എഎസ്ഐ ഷാജിമോൻ, സിപിഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.