അഞ്ചല്‍: അഞ്ചലില്‍ പുരോഗമിക്കുന്ന റവന്യു ജില്ലാ സ്കൂള്‍ കലോത്സവം മൂന്നുനാള്‍ പിന്നിടുമ്പോള്‍ ലഭ്യമായ അവസാന പോയിന്റ് നിലയില്‍ കരുനാഗപ്പള്ളി ഉപജില്ല 398 പോയിന്റുമായി ഒന്നാമതാണ്. 391 പോയിന്റോടെ കൊട്ടാരക്കര ഉപജില്ല തൊട്ടുപിന്നിലുണ്ട്. 388 പോയിന്റ് നേടിയ ചാത്തന്നൂർ ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 199 പോയിന്റുമായി കൊട്ടാരക്കര ഉപജില്ലയാണ് മുന്നില്‍. കരുനാഗപ്പള്ളി ഉപജില്ല 186 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. 184 പോയിന്റുമായി പുനലൂരാണ് മൂന്നാമത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 166 പോയിന്റോടെ വെളിയം ഉപജില്ല മുന്നേറുമ്പോള്‍ 156 പോയിന്റുമായി കരുനാഗപ്പള്ളി ഉപജില്ല രണ്ടാം സ്ഥാനത്തും കൊല്ലം 154 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. യുപി വിഭാഗത്തില്‍ കരുനാഗപ്പള്ളി ഉപജില്ല 76 പോയിന്റോടെ മുന്നിലാണ്. 75 പോയിന്റ് നേടിയ ചാത്തന്നൂർ ഉപജില്ല രണ്ടാം സ്ഥാനത്താണ്. ശാസ്താംകോട്ട ഉപജില്ലയാണ് മൂന്നാമത് (73 പോയിന്റ്).
സ്കൂളുകളില്‍ കുണ്ടറ കരിക്കോട് ടികെഎം എച്ച്എസ്എസ് മുന്നേറ്റം തുടരുന്നു. കടയ്ക്കൽ ഗവ. എച്ച്എസ്എസ് 96 പോയിന്റുമായി രണ്ടാമതുണ്ട്. ശക്തമായ മത്സരം കാഴ്ചവെച്ച അഞ്ചൽ വെസ്റ്റ് എച്ച്എസ്എസാണ് 95 പോയിന്റോടെ തൊട്ടുപിന്നിൽ.