+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് തീ​വ്ര​യ​ജ്ഞം

പ​ത്ത​നം​തി​ട്ട: തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യി​ലൂ​ടെ ഈ ​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ
പ​ദ്ധ​തി​ക​ളു​ടെ  പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് തീ​വ്ര​യ​ജ്ഞം
പ​ത്ത​നം​തി​ട്ട: തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​യി​ലൂ​ടെ ഈ ​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ദ്ധ​തി വി​നി​യോ​ഗ​ത്തി​ല്‍ ജി​ല്ല പി​ന്നി​ലാ​ണ്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. സ​മ്പൂ​ര്‍​ണ ശു​ചി​ത്വ​പ​ദ്ധ​തി വി​ജ​യി​പ്പി​ക്കു​ന്ന​തി​ല്‍ എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും വ​കു​പ്പു​ക​ളും സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സാ​ബു സി. ​മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.