കോ​വി​ഡി​നെ നേ​രി​ടാ​ൻ ലോ​ക​മ​ല​യാ​ളി മെ​ഡി​ക്ക​ൽ സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന​ത്തി​നൊ​പ്പം യു​ക്മ​യും

10:02 PM May 18, 2021 | Deepika.com
ല​ണ്ട​ൻ: കേ​ര​ള​ത്തി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ലും കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കു​വാ​ൻ വേ​ണ്ടി ഹെ​ല്പ് ലൈ​നും ടെ​ലി മെ​ഡി​സി​ൻ സൗ​ക​ര്യ​വും ചൊ​വ്വാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്നു. യു​ക്മ, യു​ക്മ ന​ഴ്സ​സ് ഫോ​റം, കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് മി​ഷ​ൻ, ഉ​യി​ർ ടെ​ലി​മെ​ഡി​സി​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മ്യൂ​സി​യം ആ​ർ​ട്സ് സ​യ​ൻ​സ് ആ​ണ് ഈ ​സേ​വ​നം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​ത്.

ടെ​ലി​മെ​ഡി​സി​ൻ സേ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ് 18 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കേ​ര​ള ആ​രോ​ഗ്യ​മ​ന്ത്രി ശൈ​ല​ജ ടീ​ച്ച​ർ ടെ​ൽ മെ​ഡ് സേ​വ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ക്കും . കേ​ര​ള​ത്തി​ലു​ള്ള ആ​ർ​ക്കും ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഫോ​ണി​ൽ കൂ​ടി​യോ ടെ​ലി​മെ​ഡി​സി​ൻ വ​ഴി​യോ രോ​ഗി​ക​ൾ​ക്കോ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന ഈ ​സേ​വ​നം ബ​ന്ധു​ക്ക​ൾ നാ​ട്ടി​ലു​ള്ള യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു ആ​ശ്വാ​സ​മാ​കും. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളി​ൽ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി വി​ദ​ഗ്ധ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ടെ​ൽ മെ​ഡ് വോ​ള​ണ്ടി​യ​ർ ടീം. ​ഈ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഹെ​ല്പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഈ ​ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ നാ​ട്ടി​ലു​ള്ള ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കൈ​മാ​റാം.

അ​മ്യൂ​സി​യം അ​വ​ത​രി​പ്പി​ക്കു​ന്ന ടെ​ലി മെ​ഡി​സി​നി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കോ മ​റ്റു മെ​ഡി​ക്ക​ൽ ഉ​പ​ദേ​ശം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കോ വീ​ഡി​യോ​യി​ലൂ​ടെ​യും ടെ​ലി​ഫോ​ണി​ലൂ​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കു​വാ​ൻ ഇ​തു വ​ഴി ക​ഴി​യും. പ്ര​ത്യേ​കി​ച്ചും ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ നി​ർ​ബ​ന്ധ​മി​ല്ലാ​ത്ത, വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്ക് ധാ​രാ​ളം സം​ശ​യ​ങ്ങ​ളും ഉ​ൽ​ക​ണ്ഠ​യും സ്വാ​ഭാ​വി​ക​മാ​ണ്. അ​വ​ർ​ക്ക് ശ​രി​യാ​യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക, സം​ശ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ക, മാ​ന​സി​ക പി​ന്തു​ണ​യും ആ​ശ്വാ​സം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ടെ​ലി​മെ​ഡി​സി​നി​ലൂ​ടെ ന​ൽ​കു​ന്ന​ത്. വീ​ഡി​യോ അ​സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​യി ടെ​ലി​ഫോ​ണി​ലും സേ​വ​നം ല​ഭ്യ​മാ​ക്കും. ഇ​പ്പോ​ഴു​ള്ള ഇ ​സ​ജ്ഞീ​വ​നി പോ​ലു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് അ​മ്യൂ​സി​യം ടെ​ലി​മെ​ഡി​സി​ൻ കൂ​ടി എ​ത്തു​ന്ന​ത്. 24 മ​ണി​ക്കൂ​റും ടെ​ൽ മെ​ഡ് പ്ര​വ​ർ​ത്തി​ക്കും. യു​കെ​യി​ലെ​യും, അ​മേ​രി​ക്ക​യി​ലെ​യും, കാ​ന​ഡ​യി​ലെ​യും, യൂ​റോ​പ്പ് മി​ഡി​ൽ ഈ​സ്റ്റ്, ആ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലെ​യും മെ​ഡി​ക്ക​ൽ സ​മൂ​ഹം ഇ​തി​ൽ പ​ങ്കെ​ടു​ക്കും. ഉ​ണ​ർ​വ്’ എ​ന്ന പ്ലാ​റ്റ് ഫോ​മി​ലൂ​ടെ​യാ​ണ് ടെ​ലി​മെ​ഡി​സി​ൻ ല​ഭ്യ​മാ​കു​ന്ന​ത്.

ഡോ​ക്ട​റു​മാ​യി വീ​ഡി​യോ​യി​ൽ സം​സാ​രി​ക്കാ​ൻ

https://covid.unarv.com