വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും 2020ലെ ടാക്സ് റിട്ടേണ്‍ സമർപ്പിച്ചു. മേയ് 17 തിങ്കളാഴ്ചയാണ് ഇരുവരും തങ്ങളുടെ വരുമാനത്തെ കുറിച്ചുള്ള രേഖകൾ പുറത്തുവിട്ടത്. ദശാബ്ദങ്ങളായി പ്രസിഡന്റും വൈസ് പ്രസിഡന്റും കൃത്യസമയത്ത് വരുമാനത്തിന്റെ വിശദവിവരങ്ങൾ വെളിപ്പെടുത്താറുണ്ടെങ്കിലും ട്രംപിന്റെ ഭരണകാലത്ത് അങ്ങനെ സംഭവിച്ചിരുന്നില്ല.
ബൈഡന്റെയും കമലയുടേയും വരുമാനത്തിൽ നിന്നും സംഭാവന നൽകിയിരുന്നത് കാണിച്ചിരുന്നില്ല. ബൈഡനും പ്രഥമ വനിത ജീൻ ബൈഡനും 2020ലെ ആകെ അഡ്ജസ്റ്റഡ് ഗ്രോസ് വരുമാനം 607336 ഡോളർ സമർപ്പിച്ചപ്പോൾ നികുതിയിനത്തിൽ 157000 ഡോളർ തിരിച്ചടക്കേണ്ടി വന്നു.
കമലാ ഹാരിസും ഭർത്താവ് ഡഗ്ലസ് എംഹോപ്പും
കമലാ ഹാരിസും ഭർത്താവ് ഡഗ്ലസ് എംഹോപ്പും അവരുടെ വാർഷിക കുടുംബവരുമാനം ( അഡ്ജസ്റ്റഡ് ഗ്രോസ് ഇൻകം) 1.7 മില്യൻ ഡോളറായാണ് കാണിച്ചിരിക്കുന്നത്. ഫെഡറൽ ടാക്സായി 621893 ഡോളർ നൽകുകയും ചെയ്തു. ബൈഡന്റെ ടാക്സ് റേറ്റ് 25.9 ശതമാനവും കമലയുടേത് 36.7 ശതമാനവുമാണ്.
2019ലേക്കാൾ ബൈഡന്റെ വരുമാനം കുറഞ്ഞിരിക്കുകയാണ് (985233). കമലയുടേതും കഴിഞ്ഞവർഷത്തേക്കാൾ കുറഞ്ഞു. 1974 മുതൽ എല്ലാ പ്രസിഡന്റുമാരും കൃത്യസമയത്ത് ടാക്സ് വിവരങ്ങൾ കൈമാറുക പതിവായിരുന്നു. ട്രംപ് ഈ വിഷയത്തിൽ അലംഭാവമാണ് കാണിച്ചിരുന്നത്. 2017ൽ ട്രംപ് ലഭ്യമായ കണക്കുകൾ അനുസരിച്ച് 750 ഡോളർ മാത്രമാണു ഫെഡറൽ ടാക്സായി നൽകിയത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ