തിരുവല്ല: കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിക്കെതിരേയുള്ള പോരാട്ടത്തിന്റെ പ്രകന്പനമായി ഹൈസ്കൂൾ വിഭാഗം പ്രസംഗ മത്സരവേദി. ലഹരിക്കെതിരേയുള്ള പോരാട്ടം തന്നെ വിഷയമായപ്പോൾ ഇതുമായി ബന്ധപ്പെട്ട് സമൂഹം കുറെക്കൂടി കരുതൽ കാട്ടണമെന്ന അഭിപ്രായമാണ് ഒന്നാം സ്ഥാനക്കാരൻ വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ എ. ഉണ്ണിക്കൃഷ്ണൻ പ്രകടിപ്പിച്ചത്.
അധ്യാപകർക്കും രക്ഷകർത്താക്കൾക്കുമൊപ്പം കുട്ടികൾക്കുമേൽ സമൂഹത്തിന്റെകൂടി ഒരു കരുതൽ വേണമെന്നതാണ് ഉണ്ണിക്കൃഷ്ണന്റെ അഭിപ്രായം. മത്സരവേദിക്കപ്പുറം ശ്രോതാക്കളെ ആഴമായ ചിന്തകളിലേക്ക് നയിക്കുന്നതായി ഉണ്ണിക്കൃഷ്ണന്റെ സന്ദേശം.
മാതാപിതാക്കളുടെ ശിക്ഷണത്തിൽ
ശുഭദ ലക്ഷ്മി ഒന്നാമത്
തിരുവല്ല: മാതാപിതാക്കളുടെ ശിക്ഷണത്തിൽ സംഗീതം പഠിച്ച ശുഭദ ലക്ഷ്മിക്ക് ഒന്നാം സ്ഥാനം. യുപി വിഭാഗം ശാസ്ത്രീയസംഗീത മത്സരത്തിൽ തിരുവല്ല എംജിഎം എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യർഥിനി കെ.വി. ശുഭദ ലക്ഷ്മിക്കാണ് ഒന്നാം സ്ഥാനം.
മാതാപിതാക്കളായ ചേർത്തല പാണാവള്ളി കാത്തിരക്കപ്പള്ളിൽ വിജയകുമാറും ഭാര്യ ജ്യോതിലക്ഷ്മിയും സംഗീത അധ്യാപകരാണ്. ഇരുവരും ചേർന്നാണ് മകളെ സംഗീതം പഠിപ്പിക്കുന്നതും.