തിരുവല്ല: പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനം വേദികൾ നൃത്തച്ചുവടുകളാൽ സന്പന്നമായി. മോഹിനിയാട്ടവും നാടോടിനൃത്തവും അടക്കമുള്ള മത്സരങ്ങളാണ് ഏറെ ആകർഷണീയമായത്. മാർഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം മത്സരങ്ങളും ജനശ്രദ്ധ നേടി. പൂരക്കളി, യക്ഷഗാനം, ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി മത്സരങ്ങളും ഇന്നലെ വേദികളിലെത്തി.
യുപിയിൽ കോന്നി,
പത്തനംതിട്ട
കലോത്സവം രണ്ടുദിനങ്ങൾ പിന്നിട്ടപ്പോൾ യുപി വിഭാഗത്തിൽ കോന്നി, പത്തനംതിട്ട ഉപജില്ലകൾ 70 വീതം പോയിന്റുകളുമായി മുന്നിലാണ്. അടൂർ 67, ആറന്മുള 65 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനത്താണ്.
ഹൈസ്കൂളിൽ മല്ലപ്പള്ളി
ഹൈസ്കൂൾ വിഭാഗത്തിൽ 184 പോയിന്റോടെ മല്ലപ്പള്ളിയാണ് മുന്നിൽ. 166 പോയിന്റുമായി പത്തനംതിട്ട രണ്ടാമതും 153 പോയിന്റുമായി തിരുവല്ല മൂന്നാമതുമാണ്.
ഹയർ സെക്കൻഡറിയിൽ പത്തനംതിട്ട
ഹയർ സെക്കൻഡറി വിഭാഗത്തിൽ 176പോയിന്റുമായി പത്തനംതിട്ട മുന്നേറ്റം തുടരുന്നു. 175 പോയിന്റുമായി കോന്നിയും 172 പോയിന്റുമായി തിരുവല്ലയും തൊട്ടുപിന്നിലുണ്ട്.
സംസ്കൃതോത്സവം
സംസ്കൃതോത്സവം യുപി വിഭാഗത്തിൽ 45 പോയിന്റുമായി കോന്നിയാണ് മുന്നിൽ. 43 പോയിന്റ് വീതം നേടി മല്ലപ്പളളിയും തിരുവല്ലയും രണ്ടാം സ്ഥാനത്തുണ്ട്. 40 പോയിന്റുമായി അടൂർ മൂന്നാമതാണ്.സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 49 പോയിന്റ് നേടി അടൂർ മുന്നിലാണ്. 48 പോയിന്റുമായി തിരുവല്ല, കോന്നി, റാന്നി ഉപജില്ലകൾ രണ്ടാം സ്ഥാനത്തുണ്ട്. 43 പോയിന്റുമായി പുല്ലാടാണ് മൂന്നാം സ്ഥാനത്ത്.
സ്കൂളുകളിൽ
സ്കൂൾതലത്തിൽ യുപി വിഭാഗത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് 30 പോയിന്റുനേടി ഒന്നാമതാണ്. തിരുമൂലവിലാസം യുപിഎസും തിരുവല്ല എംജിഎമ്മും 21 പോയിന്റ് നേടി രണ്ടാമതുണ്ട്. 20 പോയിന്റ് നേടി മല്ലപ്പളളി സെന്റ് ഫിലോമിനാസ് യുപിഎസാണ് മൂന്നാമത്.
ഹൈസ്കൂൾ വിഭാഗത്തിൽ 80 പോയിന്റുമായി വള്ളംകുളം നാഷണൽ ഹൈസ്കൂളാണ് മുന്നിൽ. ചെങ്ങരൂർ സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ് 73 പോയിന്റുമായി രണ്ടാമതും 71 പോയിന്റുമായി വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്കൂൾ മൂന്നാംസ്ഥാനത്തുമാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസ് സ്കൂൾ 88 പോയിന്റുമായി മുന്നേറ്റം തുടരുന്നു. കോന്നി ജിഎച്ച്എസ്എസ്-79, പന്തളം എൻഎസ്എസ് എച്ച്എസ്എസ്-62 എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ.
സംസ്കൃതോത്സവം
സംസ്കൃതോത്സവം സ്കൂൾതലത്തിൽ യുപി വിഭാഗത്തിൽ തിരുമൂലപുരം യുപിഎസ് 33 പോയിന്റ് നേടി ഒന്നാം സ്ഥാനത്തുണ്ട്. 25 പോയിന്റുമായി റാന്നി എസ്എൻവി യുപിഎസും മല്ലപ്പള്ളി കെഎൻയുപിഎസും രണ്ടാമതുണ്ട്. മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യുപിഎസ് 23 പോയിന്റുമായി മൂന്നാമതാണ്.ഹൈസ്കൂൾ വിഭാഗത്തിൽ റാന്നി എസ്സി എച്ച്എസ്എസ് 48 പോയിന്റുമായി ഒന്നാമതാണ്. വള്ളംകുളം നാഷണൽ ഹൈസ്കൂൾ-43, കൊടുമൺ ഹൈസ്കൂൾ-28 പോയിന്റുകളുമായി രണ്ടും മൂന്നും സ്ഥാനത്താണ്.