മാനന്തവാടി: യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലശേരി പട്ടാന്നൂര്‍ വയലാട്ട് ഫൈസലാണ്(40) മരിച്ചത്. പ്ലാസ്റ്റോ ഫര്‍ണിച്ചര്‍ കമ്പനിയുടെ കളക്ഷന്‍ ഏജന്റാണ് ഫൈസല്‍. ചൊവ്വാഴ്ച രാത്രിയിലാണ് ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ വൈകുന്നേരമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.