+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാലു വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; പതിനെട്ടുകാരന്‍ അറസ്റ്റില്‍

ഡാളസ്: മൗണ്ടന്‍ ക്രീക്ക് സ്ട്രീറ്റില്‍ നാലുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 18 വയസുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.ഡാനിയല്‍ ബ്രൗണ്‍ ആണ് അറസ്
നാലു വയസുകാരനെ കൊലപ്പെടുത്തിയ സംഭവം; പതിനെട്ടുകാരന്‍ അറസ്റ്റില്‍
ഡാളസ്: മൗണ്ടന്‍ ക്രീക്ക് സ്ട്രീറ്റില്‍ നാലുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് 18 വയസുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഡാനിയല്‍ ബ്രൗണ്‍ ആണ് അറസ്റ്റിലായത്. കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം കൂടുതല്‍ ചാര്‍ജുകള്‍ ഡാനിയലിനെതിരെ ചുമത്തിയേക്കുമെന്നു പോലീസ് അറിയിച്ചു.

കുട്ടിയുടെ മൃതദേഹം ഡാളസിനു സമീപത്തെ മൗണ്ടന്‍ ക്രീക്ക് സ്ട്രീറ്റില്‍ കണ്ടെത്തിയതായി പൊലീസിന് ശനിയാഴ്ച പുലര്‍ച്ചെയാണു വിവരം ലഭിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണു കൊല നടത്തിയതെന്നും കണ്ടെടുക്കുമ്പോള്‍ മൃതദേഹത്തില്‍ വസ്ത്രമോ ഷൂസോ ഇല്ലായിരുന്നു എന്നും പോലീസ് പറഞ്ഞു.

കുട്ടിയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നു പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍