പാമ്പാടി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയ യുവാവ് നാലരപ്പവന്റെ സ്വര്‍ണമാലയുമായി കടന്നുകളഞ്ഞു. ഇന്നലെ വൈകുന്നേരം ആറിനു ഗവണ്മെന്റ് താലൂക്ക് ആശുപത്രി ജംഗഷനു സമീപമുള്ള കയ്യാലപ്പറമ്പില്‍ ജ്വല്ലറിയിലാണ് സംഭവം. സ്കൂട്ടറിലെത്തിയ യുവാവ് കടയില്‍ കയറി സ്വര്‍ണമാല കാണിക്കാന്‍ ആവശ്യപ്പെട്ടു.
ഈ സമയം മറ്റൊരാള്‍ക്കു സ്വര്‍ണം കാണിച്ചു കൊടുത്തുകൊണ്ടിരുന്ന കടയുടമ ജയകുമാര്‍ യുവാവിനു കാണാൻ മാല എടുത്തു നൽകി. ഈ മാലയുമായി യുവാവ് സ്കൂട്ടറില്‍ പാമ്പാടി ഭാഗത്തേക്കു പോവുകയായിരുന്നു.
കടയിലെ സിസിടിവി കാമറയില്‍ മോഷണം വ്യക്തമായി കാണാം. പോലീസ് അന്വേഷണം ആരംഭിച്ചു.