+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ട്ടി​ടോ​ദ്ഘാ​ട​ന​ം നടത്തി

അ​ട്ടേ​ങ്ങാ​നം: വി​ദ്യാ​ഭ്യാ​സ​ത്തി​ലെ കേ​ര​ള മാ​തൃ​ക ദേ​ശീ​യ​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. കേ​ന്ദ
കെ​ട്ടി​ടോ​ദ്ഘാ​ട​ന​ം നടത്തി
അ​ട്ടേ​ങ്ങാ​നം: വി​ദ്യാ​ഭ്യാ​സ​ത്തി​ലെ കേ​ര​ള മാ​തൃ​ക ദേ​ശീ​യ​ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ പെ​ര്‍​ഫോ​മ​ന്‍​സ് ഗ്രേ​ഡിം​ഗ് ഇ​ന്‍റ​ക്സി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​ന്‍ കേ​ര​ള​ത്തി​ന് ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബേ​ളൂ​ര്‍ ഗ​വ.​യു​പി സ്‌​കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ര​വേ​ശ​ന​ക​വാ​ടം സ​മ​ര്‍​പ്പ​ണ​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
കാ​ല​ത്തി​നൊ​ത്ത് അ​ധ്യാ​പ​ക​രും മാ​റ​ണം. അ​ക്കാ​ദ​മി​ക​മാ​യും വ്യ​ക്തി​പ​ര​മാ​യും കു​ട്ടി​ക​ളെ മി​ക​വു​ള്ള​വ​രാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം അ​ധ്യാ​പ​ക​ര്‍ ഏ​റ്റെ​ടു​ക്ക​ണം. പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കൂ​ടു​ത​ല്‍ മി​ക​വി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യാ​കെ പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്എം.​ല​ക്ഷ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഷി​നോ​ജ് ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഭൂ​പേ​ഷ്, കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ, പി.​ദാ​മോ​ദ​ര​ന്‍, വി.​വി.​ര​മേ​ശ​ന്‍, ര​ജ​നി കൃ​ഷ്ണ​ന്‍, പി.​വി.​ശ്രീ​ല​ത, ശൈ​ല​ജ, എ​ന്‍.​എ​സ്.​ജ​യ​ശ്രീ, പി.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കെ.​എം.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, പി.​ദി​ലീ​പ് കു​മാ​ര്‍, മു​ഹ​മ്മ​ദ് മു​നീ​ര്‍, വി​ജ​യ​ല​ക്ഷ്മി, പി.​വി.​ജ​യ​രാ​ജ്, ക്രി​സ്റ്റ​ഫ​ര്‍, പി.​ഗോ​പി, എ​ച്ച്.​നാ​ഗേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 2019 -20 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്.