ചായ്യോം: പുതിയ കാലഘട്ടത്തിനനുസരിച്ച് സ്കൂള്‍ കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ചായ്യോത്ത് ജിഎച്ച്എസ്എസില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷം പുതുക്കിയ മാന്വലിന്റെ അടിസ്ഥാനത്തില്‍ കലോത്സവം സംഘടിപ്പിക്കും. അപ്പീലുകളില്ലാത്ത മത്സരങ്ങള്‍ നടക്കാന്‍ നാം മുന്‍കൈയെടുക്കണം.
മത്സരങ്ങള്‍ കുട്ടികള്‍ തമ്മില്‍ ആയിരിക്കണം. രക്ഷാകര്‍ത്താക്കളും അധ്യാപകരും മത്സരത്തിലോ ഫലത്തിലോ ഇടപെടരുത്. മത്സര ഫലത്തിനെതിരെ കോടതിയില്‍ നിന്ന് അപ്പീല്‍ വാങ്ങുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം. എല്ലാ കുട്ടികളെയും ഒരേ മനസോടെ കാണാനാകണം. അവരുടെ വിജയത്തില്‍ സന്തോഷിക്കണം.
കലോത്സവ പാനലിനെ നിശ്ചയിക്കുന്ന രീതി കാലോചിതമായി പരിഷ്കരിക്കും. ചില ആളുകള്‍ സ്ഥിരമായി പാനലില്‍ വരുന്നത് പുനഃപരിശോധിക്കേണ്ട സമയമായി. ഇത്തരത്തില്‍ കലോത്സവം കുറ്റമറ്റ രീതിയില്‍ നടത്താനുള്ള ഇടപെടലുകള്‍ നടത്തും. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കലാപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് പരിശീലനം നല്കാന് പഞ്ചായത്തുകളുമായി ചേര്‍ന്ന് പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ സോവനീര്‍ പ്രകാശനം ചെയ്തു. എം.രാജഗോപാലന്‍ എംഎല്‍എ ലോഗോ രൂപകല്പന ചെയ്തവര്‍ക്കുള്ള ഉപഹാരം നല്കി. സി.എച്ച്കുഞ്ഞമ്പു എംഎല്‍എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് സ്വാഗതഗാനം അണിയറ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം നല്കി. മുന്‍ എംപി പി. കരുണാകരന്, നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ലക്ഷ്മി (പരപ്പ), മാധവന് മണിയറ (നീലേശ്വരം), പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്ത്, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ വി.വി.രമേശന്, ചലച്ചിത്രതാരം പി.പി.കുഞ്ഞികൃഷ്ണന്, പ്രിന്‍സിപ്പല്‍ പി.രവീന്ദ്രന് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.കെ.വാസു സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ യൂസഫ് ആമത്തല നന്ദിയും പറഞ്ഞു.