ചിറ്റാരിക്കാല്‍: മണ്ഡപം സാന്‍ ജുവാന്‍ ആശ്രമത്തില്‍ കര്‍മലമാതാവിന്റെയും കുരിശിന്റെ വിശുദ്ധ യോഹന്നാന്റെയും തിരുനാളാഘോഷം സമാപിച്ചു. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മികത്വം വഹിച്ചു.
ആശ്രമം സുപ്പീരിയര്‍ ഫാ.ജോസഫ് പാലാട്ടി ഒസിഡി, ജൂബിലേറിയന് ഫാ.വിക്ടര്‍ മറ്റപ്പള്ളില്‍ ഒസിഡി, മണ്ഡപം ദേവാലയ വികാരി ഫാ.തോമസ് കീഴാരത്തില്‍, ചൂരപ്പടവ് ദേവാലയ വികാരി ഫാ.സെബാസ്റ്റ്യന്‍ അരീച്ചാലില്‍ ഒസിഡി എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു.
ഫാ.വിക്ടര്‍ മറ്റപ്പള്ളില്‍ ഒസിഡിയുടെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍ ഉദ്ഘാടനം ചെയ്തു. തോമാപുരം ഫൊറോന വികാരി ഫാ.മാര്ട്ടിന് കിഴക്കേത്തലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ് പാലാട്ടി, ഫാ.തോമസ് കീഴാരത്തില്‍, ഫാ.വര്‍ഗീസ് ചിറ്റൂപ്പറമ്പില്‍ ഒസിഡി, ജിജി റോയ് തച്ചാര്‍കുടിയില്‍, ജെയ്മി കൊച്ചുപറമ്പില്‍, ഡോ.സാജന്, തോമസ്കുട്ടി തടത്തിമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.വിക്ടര്‍ മറ്റപ്പള്ളില്‍ മറുപടിപ്രസംഗം നടത്തി.