കാസര്‍ഗോഡ്: കുട്ടികളെ ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതെ സംരക്ഷിക്കാന്‍ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനുവേണ്ടി സുല്‍ത്താന്‍ ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് നടത്തുന്ന 'ഡിയര്‍ പേരന്റ്' ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബദിയടുക്ക നവജീവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. മുള്ളേരിയ ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ പിടിഎ പ്രസിഡന്റ് ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി പി.എം.മാത്യു മുഖ്യാതിഥിയായിരുന്നു.
സുല്‍ത്താന്‍ ഗ്രൂപ്പ് എംഡി ഡോ.അബ്ദുല്‍ റൗഫ്, ജനറല്‍ മാനേജര്‍ ഉണ്ണിത്താന്, ബദിയടുക്ക എസ്ഐ കെ.പി.വിനോദ് കുമാര്‍, ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.ജെ.വിനോ, ജെസിഐ ഇന്റര്‍നാഷണല്‍ ട്രെയ്നര്‍ വി.വേണുഗോപാല്‍, മുഖ്യാധ്യാപിക പി.മിനി, സ്റ്റാഫ് സെക്രട്ടറി കാര്‍ത്തിക എന്നിവര്‍ പ്രസംഗിച്ചു. രക്ഷിതാക്കള്‍ക്കുള്ള കൗണ്‍സലിംഗ്, ചൈല്‍ഡ് സൈക്കോളജി, ഹാപ്പിനെസ്സ് ഇന്‍ ഹോം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്ലാസുകള്‍ ആറു മാസത്തിനുള്ളില്‍ ജില്ലയിലെ എല്ലാ സ്കൂളുകളിലും സൗജന്യമായി നടത്തുമെന്ന് ഡോ.അബ്ദുല്‍ റൗഫ് അറിയിച്ചു. ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും 7022788916, 04994 220064, 9048794916, 0467 2200597 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.