ചെമ്പേരി: ജൂണിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) ചെമ്പേരി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മലയോര മേഖലയിലെ മുതിർന്ന മാധ്യമ പ്രവർത്തകരെ ആദരിച്ചു. അരനൂറ്റാണ്ടിലേറെ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന പയ്യാവൂരിലെ തോമസ് അയ്യങ്കാനാൽ, ചെമ്പേരിയിലെ ബേബി സെബാസ്റ്റ്യൻ പൂവേലിൽ എന്നിവർക്കാണ് ആദരവ് നൽകിയത്.
ചെമ്പേരി ജെസിഐയുടെ കുടുംബ സംഗമത്തോടനുബന്ധിച്ച് അമല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പെരിങ്ങോം സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്റ് ഡൊമിനിക് മുക്കുഴി ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. മാത്യു ജോസഫ് പിണക്കാട്ട്, ബിനോയ് അടുപ്പുകല്ലിങ്കൽ, ജിജി കടുവാതൂക്കിൽ, സുനിൽ പീറ്റർ എന്നിവർ പ്രസംഗിച്ചു. ബേബി സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി. സണ്ണി കുളിരാനി, ഷാജി വടക്കേകുന്നുംപുറം, തോമസ് ചാലിൽ എന്നിവർ നേതൃത്വം നൽകി.