ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ കട്ടായി വാർഡ് രണ്ടാം വാർഷികം ഡിസംബർ നാലിന് രാവിലെ 10.30 ന് മരിയൻ നഗറിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിക്കും. സൗജന്യ പ്രഷർ, ഫാറ്റ് പരിശോധനയും സൗജന്യ എലി വിഷവിതരണവും സൗജന്യ മത്സ്യ കുഞ്ഞുങ്ങളുടെ വിതരണവും ചടങ്ങിൽ നടക്കും. കാർഷിക ഉപകരണങ്ങൾ 20 മുതൽ 80 ശതമാനം വരെ സബ്സിഡിയോടെ ലഭിക്കാനുള്ള അവസരവും സമ്മേളനത്തിൽ ഉണ്ടാകും. കാർഷിക, ഫലവൃക്ഷ, പച്ചക്കറി തൈകളുടേയും വിത്തുകളുടെയും പ്രദർശനവും വില്പനയും സമ്മേളനത്തിൽ ഉണ്ടാകും. 25 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: വിത്സൻ കൊമ്പനാൽ (ചെയർമാൻ), ആൻസു ജോർജ് (ജനറൽ കൺവീനർ), പോൾ പടിഞ്ഞാറേടത്ത് (ട്രഷറർ), സണ്ണി കൊച്ചുപുരയ്ക്കൽ (സെക്രട്ടറി).