പയ്യാവൂർ: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്പോഴും മറു വശത്ത് ഭരണകൂടത്തിന്റെ ഒത്താശയാൽ ലഹരിവാഹകർ നിയമ നടപടികളിൽ നിന്ന് പുറത്തിറങ്ങുന്നുവെന്നും ഇത്തരക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു പറഞ്ഞു. യുഡിഎഫ് പയ്യാവൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ചാക്കോ പാലക്കലോടി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ബേബി തോലാനി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി.പി. ജോസ്, ജിത്തു തോമസ്, ഷിംസ് തോമസ് കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ടെൻസൻ ജോർജ് കണ്ടത്തിൻകര, പി.ആർ. രാഘവൻ, ജെയിംസ്, ഫിലിപ്പ് പാത്തിക്കൻ, ടി.പി. അഷറഫ്, ആനീസ് നെട്ടനാനി, സിന്ധു ബെന്നി , ഷിജി തോമസ്, ബേബി മുല്ലക്കരി, ഷാജു ജെയിംസ്, രജീഷ് അമ്പാട്ട് എന്നിവർ പ്രസംഗിച്ചു. ഡിസംബർ രണ്ടിന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ പ്രകടനവും സംഗമവും വിജയപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.